മംഗലശ്ശേരി തോട്ടത്തിൽ താമസിക്കുന്ന പാറമ്മൽ മൊയ്തീൻ തിരുവമ്പാടി നിയോജക മണ്ഡല നവകേരള സദസ്സിൽ നിന്ന് മടങ്ങിയത് പ്രതീക്ഷകളുമായാണ്. 1981 ൽ പതിച്ചു കിട്ടിയ ഭൂമിയിൽ വർഷങ്ങളായി താമസിച്ചുവരുന്ന മൊയ്തീന്റെ സ്ഥലത്തിന് ഭൂരേഖ ഇല്ല. അതിനാൽ നികുതി അടക്കാനും സാധിക്കുന്നില്ല. 10 സെന്റ് ഭൂമിയുടെ അവകാശിയാവുക എന്ന ആവശ്യവുമായാണ് മൊയ്തീൻ എത്തിയത്. കൊച്ചു മകനൊപ്പം നിവേദന കൗണ്ടറിൽ എത്തി മൊയ്തീൻ പരാതിയും നൽകി. നവംബർ 19 ന് പുല്ലൂരാംപാറ സിജെഎം ഓഡിറ്റോറിയത്തിൽ റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ 60 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തിരുന്നു. ട്രൈബൽ കോളനി നിവാസികൾക്ക് വേഗത്തിൽ പട്ടയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ റവന്യൂ മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം തിരുവമ്പാടി പഞ്ചായത്തിൽ തന്നെ ഹിയറിങ് നടത്തുകയും വളരെ വേഗത്തിൽ പട്ടയം നൽകാനും സാധിച്ചിരുന്നു. ഇത്തരത്തിൽ തൻ്റെ ഭൂമിക്കും പട്ടയം ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് മൊയ്തീൻ മടങ്ങിയത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
