ചെന്നൈ: കാമുകിയുടെ ആത്മഹത്യക്കു പിന്നാലെ തമിഴ്നടന്‍ ജഗദീഷ് പ്രതാപ് ബണ്ടാരിയെ അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വര്‍ഷങ്ങളായി നടനും യുവതിയും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. നവംബര്‍ 29നാണ് യുവതി സ്വന്തം വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്.
ജഗദീഷ് പ്രതാപ് ബണ്ടാരി യുവതിയെ ബ്ലാക്മെയില്‍ ചെയ്തതായി കുടുംബം ആരോപിച്ചിരുന്നു. നടന്റെ നിരന്തരമായുള്ള മര്‍ദനവും മാനസിക പീഡനവും കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. പരാതിയെ തുടര്‍ന്ന് ജഗദീഷിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. നടനെതിരായ തെളിവുകള്‍ യുവതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. തെന്നിന്ത്യന്‍ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് യുവതി. ഹൈദരാബാദ് പൊലീസ് ആണ് ജഗദീഷിനെ അറസ്റ്റ് ചെയ്തത്.
