കൊച്ചി: യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് കേസെടുത്തു. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് കേസ്. എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് കേസെടുത്തത്. ഐടി നിയമപ്രകാരമാണ് കേസ്. സുഹൃത്തുക്കളുടെ നഗ്നവീഡിയോ ആണ് തൊപ്പി പോസ്റ്റ് ചെയ്തതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

തൊപ്പി ഗ്യാങ്ങിലെ മമ്മു, ഷമീർ എന്നിവർ തൊപ്പിക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായുള്ള വീഡിയോയിലാണ് തൊപ്പി നഗ്നദൃശ്യങ്ങൾ കാണിച്ചത്. സുഹൃത്തുക്കൾ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട് എന്ന ആരോപണവും തൊപ്പി ഉന്നയിച്ചിരുന്നു.

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്‌സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിൽ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. നിഹാദിനെതിരായ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. അന്വേഷിച്ച് നടപടിയെടുക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *