രാജ്യത്തെ യുവജനങ്ങളുടെ വികസനത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായി തുടങ്ങിയ മേരാ യുവ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അവസരം . mybharath.gov.in. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും രജിസ്‌ട്രേഷൻ, നടത്തിപ്പ്, യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ, പരിശീലന പരിപാടികൾ, ഇന്റേൺഷിപ്പ് തുടങ്ങി എല്ലാ പരിപാടികളും ഇനി മുതൽ ഈ പോർട്ടലിലൂടെ മാത്രമായിരിക്കും. മേരാ യുവ ഭാരത് പോർട്ടലിൽ യുവതീ യുവാക്കൾക്ക് അവരവരുടെ മൊബൈൽ, ഈ മെയിൽ വഴി രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സനൂപ് സി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *