പത്തനംതിട്ട: ഗവര്‍ണര്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. അദ്ദേഹത്തെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിന് ഹനീഫയെ ആണെന്നും പരിഹാസരൂപേണ മന്ത്രി പറഞ്ഞു.
കൊലക്കേസ് പ്രതിയെ ജയിലില്‍ ആയതുകൊണ്ടാണ് സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യാതിരുന്നത്. അതിന് പകരം ഭാര്യയെ നാമനിര്‍ദ്ദേശം ചെയ്തു. ഗവര്‍ണര്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുവെന്നും പേരക്കുട്ടികളെ ആരെങ്കിലും വെല്ലുവിളിക്കുമോയെന്നും എം.ബി രാജേഷ് ചോദിച്ചു.
