മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂര്‍ പഞ്ചായത്ത് ബി ജെ പി അംഗം രഞ്ജിത്ത്. താന്‍ കറുപ്പ് നിറത്തിലുള്ള ആളാണെന്നും കറുപ്പ് കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിനെ ഭയന്നാണ് വെളളപ്പെയിന്റ് അടിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.

പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് അല്‍പം മുന്‍പാണ് തലവൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത്
വേറിട്ട പ്രതിഷേധം നടത്തിയത്. കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്നു പോകുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെളളയടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. തലയും മുടിയും അടക്കം വെള്ള പെയിന്റടിച്ചതിന് പുറമേ വെള്ള വസ്ത്രവും ധരിച്ചാണ് പ്രതിഷേധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *