വണ്ടിപ്പെരിറിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. പ്രതി മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്ന് മൊഴി.കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. കേസിൽ അർജുനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചുകൂടാതെ അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തി.

പ്രതി നിരവധി തവണ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം. ജൂൺ 30നാണ് ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം.പെൺകുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അർജുന്, അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത്‌ മുതലെടുത്താണ് അർജുൻ കുട്ടിയെ പീഡിപ്പിച്ചത്.

പീഡിപ്പിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി വീണു. മരിച്ചു എന്ന് കരുതി ഇയാൾ മുറിക്കുള്ളിലെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അർജുൻ പൊട്ടിക്കരഞ്ഞിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *