തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇടതു മുന്നണി ഇന്ന് യോഗം ചേരും. നവ കേരള സദസ് ഇന്നലെ സമാപിച്ചതിനു പിന്നാലെയാണ് ഇന്ന് എല്‍ഡിഎഫ് യോഗം ചേരുന്നത്. മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ഒഴിയും. പകരം കെബി ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മന്ത്രമാരാകും.
മുന്നണിയില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള നാല് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മാറ്റം. രണ്ടര വര്‍ഷത്തിനു ശേഷം മാറാനുള്ള തീരുമാനം നവ കേരള സദസിനെ തുടര്‍ന്നാണ് നീണ്ടത്. സത്യപ്രതിജ്ഞ സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും. ഈ മാസം 29ന് ഇരു മന്ത്രിമാരും സ്ഥാനമേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
