പാലക്കാട്: കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്.

രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില്‍ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവില്‍ രണ്ടു മൂന്നു തവണ വീഴ്ച വന്നു.

അതിന്റെ വൈരാഗ്യത്തില്‍ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാല്‍ തങ്ങള്‍ ഇടപെട്ട് പിരിച്ചുവിട്ടു. എന്നാല്‍ രാവിലെ മാരകായുധങ്ങളുമായി എത്തിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന്
റെനില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *