തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികള്‍. പ്രാഥമിക കണക്കെടുപ്പില്‍ 6,21,167 പരാതികള്‍ ലഭിച്ചതായാണ് വിവരം. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറത്ത് നിന്നും കിട്ടിയത്. തൊട്ടുപിന്നില്‍ പാലക്കാട് ജില്ലയാണ്. 61,204 പരാതികളാണ് ലഭിച്ചത്. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ പരാതികളുടെ എണ്ണം പൂര്‍ണമായിട്ടില്ല. പരാതി പരിഹരിക്കാന്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, നെടുമങ്ങാട്, ചിറയിന്‍കീഴ്, വാമനപുരം മണ്ഡലങ്ങളിലെ കണക്കെടുപ്പ് മാത്രമാണ് പൂര്‍ത്തിയായത്. എറണാകുളം ജില്ലയില്‍ ഇനി രണ്ട് ദിവസത്തെ പര്യടനം കൂടിയുണ്ട്. അതിനുശേഷം മാത്രമേ എറണാകുളത്തെ പരാതികളുടെ കണക്ക് പൂര്‍ണമായി ലഭ്യമാവുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ ഒരുപക്ഷേ ഏഴ് ലക്ഷത്തിനു മുകളിലേക്ക് പരാതികളുടെ എണ്ണം കൂടിയേക്കാം.

കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞമാസം 18-ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് തിരുവനന്തപുരത്ത് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *