റെയിൽവേ ഗേറ്റ് കീപ്പറെ മര്‍ദ്ദിച്ച മൂന്ന് പേര്‍ പിടിയില്‍. ചെങ്ങന്നൂർ മഠത്തുംപടിയിസെ റെയിൽവേ ഗേറ്റ് കീപ്പറായ കൊല്ലം തൃക്കടവൂർ അരുണാലയം വീട്ടിൽ അഖിൽ രാജിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലാണ് മൂന്ന് പ്രതികൾ പിടിയിലായത്. ചെങ്ങന്നൂർ ഹാച്ചറി ജംഗ്ഷൻ ഭാഗത്ത് വാടകയ്ക്ക് താമസസിക്കുന്ന കവിയൂർ മുറിയിൽ സിനോ (21), ഓതറ മുറിയിൽ ചെറുകുല്ലത്ത് വീട്ടിൽ അക്ഷയ് (23), മാന്നാർ കുട്ടൻപേരൂർ മുറിയിൽ മംഗലത്തെ കാട്ടിൽ തെക്കതിൽ വീട്ടിൽ അഭിജിത് (19) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ പുലർച്ചെ 3.47നാണ് സംഭവം. ചെങ്ങന്നൂർ മഠത്തുംപടി റെയിൽവേ ഗേറ്റിലെത്തിയ പ്രതികൾ കേരള എക്സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചിട്ടത് കണ്ട് ഗേറ്റ് തുറന്ന് കൊടുക്കണമെന്ന് പറഞ്ഞു. ട്രെയിന്‍ പോകാന്‍ സമയമായതിനാലാണ് ഗേറ്റ് അടച്ചതെന്ന ഗേറ്റ് കീപ്പറുടെ മറുപടിയിൽ ഇവർ ക്ഷുഭിതരാവുകയായിരുന്നു. തുടർന്നാണ് സംഘം അസഭ്യം വിളിച്ച് അഖിൽരാജിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് നിലത്ത് കൂടി വലിച്ചിഴച്ച് മർദ്ദിച്ചത്. ഇതേസമയം ഇവിടെ നിർത്തിയ മറ്റ് വാഹനങ്ങളിൽ നിന്നുള്ളവർ എത്തിയതോടെ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ പ്രതികളെ ചെങ്ങന്നൂർ ഡിവൈ. എസ്. പി ബിനു കുമാറിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ സി. ഐ എ. സി. ബിബിൻ, എസ്. ഐ ടി. എൻ. ശ്രീകുമാർ, എ. എസ്. ഐ രഞ്ജിത്ത്, സീനിയർ സി, പി. ഒ അനിൽ. എസ്. സിജു, ജിജോ, സാം, രതീഷ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
