ആധാരം എഴുത്ത് അസോസിയേഷൻ ചാത്തമംഗലം യൂണിറ്റ് സമ്മേളനം, ചാത്തമംഗലം നമ്പ്യാർ മാസ്റ്റർ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിറ്റ് സെക്രട്ടറി എ മനോജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ, യൂണിറ്റ് പ്രസിഡന്റും, ജില്ലാ വൈസ് പ്രസിഡന്റുമായ ഇ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എം കെ അജീഷ്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി പി വിജയൻ ,യൂണിറ്റ് രക്ഷാധികാരി കെ ബാലൻ, ജില്ലാ ഉപദേശക സമിതി ചെയർമാൻ കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ആധാരം എഴുത്തുകാർക്ക് സർക്കാരിൽ നിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നും, ഒരു വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പുതിയ റജിസ്ട്രർ ഓഫീസ് കെട്ടിടം ഇതുവരെ പ്രവർത്തന സജ്ജമല്ലെന്നുമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *