തിരുവനന്തപുരം: വര്‍ക്കല കവലൂരില്‍ വളര്‍ത്തുനായ്ക്കളെ കാവലാക്കി വീണ്ടും ലഹരിക്കച്ചവടം. മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. കവലയൂര്‍ സ്വദേശി നീലന്‍ എന്ന് വിളിക്കുന്ന ഷൈന്‍, ആറ്റിങ്ങല്‍ സ്വദേശി രാഹുല്‍, നഗരൂര്‍ സ്വദേശി ബിജോയ് എന്നിവരാണ് പൊലീസ് പിടിയിലായത്. സ്ഥലത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു.

ലഹരി കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ ഏഴ് നായ്ക്കള്‍ എടുത്തുചാടുകയായിരുന്നു. തന്ത്രപൂര്‍വ്വം നായ്ക്കളെ മുറിക്കുള്ളിലാക്കി പൂട്ടിയശേഷമാണ് പ്രതികളെ പിടികൂടിയത്. പൊതികളാക്കി ലഹരി വില്‍ക്കാനുള്ള ഉപകരണങ്ങളും ത്രാസും പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *