സമൂഹം വലിയ ദുരന്തങ്ങൾ നേരിടുന്ന ഈ കാലത്ത് ക്ഷേമപ്രവർത്തനങ്ങളിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഐക്യപ്പെടണമെന്ന് കേരള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പ്രസ്താവിച്ചു. 2021 സെപ്റ്റംബർ 5 ന് യൂണിറ്റി സോഷ്യൽ സർവീസ്, ചേളന്നൂർ – പാലത്ത് സംഘടിപ്പിക്കുന്ന സംഘടിപ്പിക്കുന്ന ജനകീയ ബിരിയാണി വിരുന്നിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന രംഗത്ത് യുവാക്കളുടെ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിടപ്പിലായ രോഗികളെ പരിപാലിക്കുന്നതിനായുള്ള ഹോം കെയർ, സൗജന്യ മെഡിക്കൽ ക്ലിനിക്, ആംബുലൻസ് സർവീസ് എന്നിവക്കാവശ്യമായ ധന സമാഹരണം ലക്ഷ്യം വെച്ചു കൊണ്ട് നടക്കുന്ന ബിരിയാണി വിരുന്നിൽ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് സംഘാടക സമിതി അഭ്യർഥിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ബിരിയാണി എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഭാവനകൾ നൽകുന്നതിനും ബിരിയാണി ഓർഡർ ചെയ്യുന്നതിനും 9633470108 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
സംഘാടക സമിതി അംഗങ്ങളായ രഘുനാഥൻ, ശരീഫ് കുന്നത്ത്, മുർശിദ് പാലത്ത്, സലീം എം, നബീൽ പാലത്ത്, വി.എം മിർശാദ്, അസ്’ലം പി.പി, അൻഷിദ് ഇ എന്നിവർ സംബന്ധിച്ചു.
