പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് സി.ബി.ഐ. തിരോധാനക്കേസില്‍ കേരളത്തിലേയും പുറത്തേയും മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജെസ്ന മരിച്ചതിന് തെളിവില്ലെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തലുകളെല്ലാം പൂര്‍ണമായും തള്ളുകയാണ് സി.ബി.ഐ. പൊന്നാനിയിലും ആര്യസമാജത്തിലുമെല്ലാം പരിശോധനകള്‍ നടത്തി. തമിഴ്നാട്ടില്‍ ജെസ്നയുണ്ടെന്ന തരത്തില്‍ ക്രൈംബ്രാഞ്ച് ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും മുംബൈയിലും പരിശോധനകള്‍ നടത്തി. എന്നാല്‍ ഇവിടങ്ങളിലൊന്നും തന്നെ ജസ്നയെക്കുറിച്ച് ഒരു വിവരങ്ങളും ലഭിച്ചില്ല. ഒരു ഘത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. എന്നിട്ടും ജെസ്നയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *