സംസ്ഥാന കലോത്സവത്തിന്റെ ആവശേതിമിര്‍പ്പിലാണ് കൊല്ലം. ഇന്നലെ രാത്രി മഴ പെയ്ത് ഭൂമി തണുത്തെങ്കിലും കലോത്സവ നഗരിയില്‍ ചൂട് അതി കഠിനമാണ്. ഈ ചൂടിലും ഉള്ളം കുളിര്‍പ്പിക്കാനായി കലോത്സവ വേദികളില്‍ അങ്ങോളമിങ്ങോളം തണ്ണീര്‍ കൂജകളുണ്ട്. മണ്‍കൂജകളിലാണ് കുടിവെള്ളം ഒരുക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും കാണാവുന്ന പാകത്തിലാണ് കൂജകള്‍. തണ്ണീര്‍കൂജകളില്‍ നിന്ന് വെള്ളം കുടിക്കുന്ന കുരുന്നിന്റെ കാഴ്ച മനം കവരുന്നു.

കലോത്സവ വേദിയിലെത്തിയ മത്സരാര്‍ത്ഥികളെയും കാണികളെയും ചൂടില്‍ വലച്ചു. വൈകുന്നേരം വരെ അതി കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഗ്രൗഡില്‍ പന്തല്‍ ഇല്ലാത്ത സ്ഥലത്തും വെയിലാണ്. കലോത്സവ നഗരിയില്‍ മത്സര പോരാട്ടം കടുക്കുമ്പോള്‍ ചൂട് അതിലും കൂടുതല്‍. മഴ പെയ്ത് കലോത്സന നഗരിയെ തണുപ്പിക്കും എന്ന പ്രതീക്ഷയിലാണ് കാണികളും മത്സരാര്‍ത്ഥികളും

Leave a Reply

Your email address will not be published. Required fields are marked *