പത്തനംതിട്ട : മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്‌മണ്യന്‍ എന്നിവരെ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയില്‍ എത്തിച്ചു. കൊലപാതകം നടത്തിയ സംഘത്തില്‍ മൂന്ന് പേരാണുളളതെന്നാണ് വിവരം. മൂന്നാമത്തെയാള്‍ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. മോഷണത്തിനിടെയാണ് വ്യാപാരിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോര്‍ജ് ഉണ്ണുണ്ണിയെ പട്ടാപ്പകല്‍ സ്വന്തം കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ജോര്‍ജ്ജിന്റെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികള്‍ കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *