രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപിലെ കവരത്തി പൊലീസ് ടീം കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. കാക്കനാടുള്ള ഫ്‌ളാറ്റിലാണ് ചോദ്യം ചെയ്യല്‍. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് കവരത്തിയില്‍ നിന്നുള്ള പൊലീസ് സംഘം ഐഷയെ ചോദ്യം ചെയ്യാനെത്തിയത്.

ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയിരുന്നു. വിവാദപരാമര്‍ശത്തിലേക്ക് തന്നെ വലിച്ചിഴച്ചത് മീഡിയ വണ്‍ ചാനലായിരുന്നു എന്നാണ് ഐഷ സുല്‍ത്താന മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ലക്ഷദ്വീപില്‍ കൊവിഡ് ബാധിച്ച ആദ്യത്തെയാള്‍ പ്രഫുല്‍ പട്ടേലിനൊപ്പം വന്നയാളാണ്. അതിനേക്കുറിച്ച് വാര്‍ത്തകളുണ്ട്. അത് പറയാനാണ് ശ്രമിച്ചത്. സംവാദത്തിനിടെ അത് വിശദീകരിക്കാന്‍ ചാനല്‍ എനിക്ക് സമയം തന്നില്ലെന്നും ബയോളജിക്കലായാണ് ആ പരാമര്‍ശം നടത്തിയതെന്നും അയിഷ സുല്‍ത്താന ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *