3500 കോടിയുടെ നിക്ഷേപ പദ്ധതിക്ക് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചെന്നും കേരളത്തില്‍ നിന്ന് തന്നെ ആട്ടിയോടിച്ചെന്നും കിറ്റെക്‌സ് എം.ഡി. സാബു എം.ജേക്കബ്. തെലങ്കാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ സ്വകാര്യ ജെറ്റില്‍ സാബു ജേക്കബ് ഹൈദരാബാദിലേക്ക് തിരിച്ചു.
കേരളത്തിലെ നിക്ഷേപം പിന്‍വലിച്ചതിന് പിന്നാലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിമാരടക്കം തന്നെ വിളിച്ചെന്നും കേരളത്തില്‍ നിന്ന് ആരും വിളിച്ചില്ലെന്നും മാധ്യമങ്ങളോട് സാബു എം.ജേക്കബ് പറഞ്ഞു . കേരളത്തെ ഉപേക്ഷിച്ചതല്ലെന്നും തന്നെ മൃഗത്തെ പോലെ വേട്ടയാടി ചവിട്ടിപ്പുറത്താക്കിയതാണെന്നും സാബു എം.ജേക്കബ്.
