ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് മുകളില്‍ കാവിക്കൊടി കെട്ടി. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഒരു വിഭാഗം ആളുകളെത്തി പള്ളിയിലെ കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടിയത്.

ഒരു സംഘം ആളുകള്‍ ജയ് ശ്രീറാം വിളിച്ചെത്തി പള്ളിയിലെ കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടുകയായിരുന്നുവെന്ന് പള്ളിയിലെ പാസ്റ്റര്‍ നാര്‍ബു അമലിയാര്‍ ക്വിന്റിനോട് പ്രതികരിച്ചു. ഞായറാഴ്ച പ്രാര്‍ഥന കഴിഞ്ഞതിന് പിന്നാലെയാണ് ആള്‍ക്കൂട്ടം എത്തിയത്. മൂന്ന് മണിയോടെ 25ഓളം പേരടങ്ങുന്ന സംഘമാണ് പള്ളിയിലെത്തിയതെന്നും പാസ്റ്റര്‍ അറിയിച്ചു. ജാംബുവ ജില്ലയിലെ ദാബ്താലി ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയിലെത്തിയ ആളുകളൊട് കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞു. എന്നാല്‍, താന്‍ പറഞ്ഞത് കേള്‍ക്കാള്‍ അവര്‍ തയറായില്ലെന്നും പാസ്റ്റര്‍ വ്യക്തമാക്കി. അതേസമയം, പള്ളിയില്‍ കാവിക്കൊടി കെട്ടിയ സംഭവത്തില്‍ പോലീസ് കേസെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *