ലഖ്നോ: ഉത്തര്‍ പ്രദേശിലെ അംറോഹ ജില്ലയില്‍ കാര്‍ കഴുകുന്നതിനിടയില്‍ യുവാവ് ഹൃദയാഘാതമൂലം മരിച്ചു. കാര്‍ കഴുകുന്നതിനിടെയാണ് യുവാവിന് ഹൃദയാഘാതം വരുന്നത്. തുടര്‍ന്ന് ഇയാള്‍ നിലത്തേക്ക് വീഴുകയും ചെയ്തു.
കുറച്ചുനേരം വേദന സഹിക്കാനാവാതെ കിടന്ന യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ അടുത്ത് ആരും ഉണ്ടായിരുന്നില്ല. യുവാവ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
