തെങ്കാശി ജില്ലയിലെ തിരുമംഗലം-കൊല്ലം ദേശീയപാതീയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വെച്ച് കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ആറു പേര്‍ മരിച്ചു. തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്‌മണ്യന്‍, ബോധിരാജ്, മനോഹരന്‍ എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കേരളത്തിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയുമായി ഇവര്‍ സഞ്ചിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. യാത്രക്കാരെ ഉടന്‍തന്നെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
