ഡല്‍ഹിയില്‍ ക്ഷേത്ര പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്നുവീണു. അപകടത്തില്‍ 45 കാരിയായ സ്ത്രീ മരിച്ചു. കല്‍ക്കാജി മന്ദിറിലെ ‘മാതാ കാ ജാഗരണ്‍’ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. 17 പേര്‍ക്ക് പരിക്ക്. അപകടസമയത്ത് 1500 ലധികം പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. അമിതഭാരത്തെ തുടര്‍ന്നാണ് വേദി തകര്‍ന്നത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കല്‍ക്കാജി ക്ഷേത്രത്തില്‍ ‘മാതാ കാ ജാഗരണ്‍’ പരിപാടി സംഘടിപ്പിച്ചിരുന്നു. 1500 മുതല്‍ 1600 വരെ ആളുകള്‍ പരിപാടി കാണാന്‍ തടിച്ചുകൂടി. ഇതിനിടെ സംഘാടകര്‍ക്കും വിഐപികളുടെ കുടുംബാംഗങ്ങള്‍ക്കും ഇരിക്കാന്‍ തയ്യാറാക്കിയ വേദിയിലേക്ക് ജനക്കൂട്ടം തള്ളിക്കയറുകയായിരുന്നു.

സ്റ്റേജിന് താഴെയിരുന്ന 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *