കുന്ദമംഗലം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കുന്ദമംഗലം പുതിയ സ്റ്റാന്റില്‍ ഫാസിസ്റ്റ് വിരുദ്ധ സംഗമവും പ്രതിഞ്ജയും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ .വിദ്യാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വളപ്പില്‍ റസാഖ് അധ്യക്ഷത വഹിച്ചു. ടി കെ ഹിതേഷ് കുമാര്‍ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിനോദ് പടനിലം, എം പി കേളുക്കുട്ടി, മണ്ഡലം പ്രസിഡണ്ട് സി വി സംജിത്ത്, ജിജിത്ത് കുമാര്‍ പൈങ്ങോട്ടുപുറം, വേലായുധന്‍ ടി, അപ്പുകുഞ്ഞാന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *