സ്പര്‍ശ് എന്ന പേരില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടക്കുന്ന കുഷ്ഠരോഗ ബോധവല്‍ക്കരണ പക്ഷാചരണ ത്തിന്റെ ചാത്തമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത എ റഹ്‌മാന്‍ അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ. നായര്‍, പി.ആര്‍.ഒ. ജസ്റ്റിന്‍ തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.
പബ്ലിക് ഹെല്‍ത്ത് നഴ്‌സ് രാജി കെ. പ്രതിജ്ഞ ചൊല്ലി. തുടര്‍ ദിവസങ്ങളില്‍ സ്‌ക്രീനിംഗ് ക്യാമ്പുകള്‍ , ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *