പിലാശ്ശേരിയിൽ പാറപ്പുറത്ത് മുഹമ്മദ് ഹാജി സ്മാരക ബസ്സ് സ്റ്റോപ്പ് നാടിനായി സമർപ്പിച്ചു. പാറപ്പുറത്ത് മുഹമ്മദ് ഹാജി യുടെ ഭാര്യ നഫീസ ഹജ്ജുമയാണ് ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ വരി ട്യാക്ക് താമരശ്ശേരി റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രവർത്തിയിൽ പിലാശ്ശേരിയിലെ ബസ്റ്റോപ്പ് നഷ്ടമായിരുന്നു. ബസ്റ്റോപ്പ് അനിവാര്യമായ സാഹചര്യത്തിൽ പാറപ്പുറത്ത് കുടുംബം ഇത് ഉൾക്കൊള്ളുകയും പാറപ്പുറത്ത് മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം ബസ്റ്റോപ്പ് കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. രണ്ട് ലക്ഷത്തിൽ അധികം രൂപ ചിലവഴിച്ചാണ് മനോഹരമായ ബസ് സ്റ്റോപ്പ് നിർമിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ- വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത് ആണ് പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചത്. അബ്ദുൽ ഹകീം മാസ്റ്റർ സ്വാഗതവും കെ സി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.പാറപ്പുറത് മുഹമ്മദ് ഹാജിയുടെ മകനും ലക്ക്ഷസ് ഹൈപ്പർ മാർക്ക് ഉടമയും പ്രവാസിയുമായ പാറപ്പുറത്തു ഷറഫുദീനെ ഉദ്ഘാടന ചടങ്ങിൽ പൊന്നാടാ അണിയിച്ചു ആദരിച്ചു.വാർഡ് മെമ്പർ ധർമ്മ രത്നൻ മന്നത്തൂർ,പുരായിൽ മമ്മികോയ, എം കെ രാജീവൻ, അസീസ് കാക്കേരി, ശ്രീജിത്ത് തണ്ണീർക്കണ്ടി, മോഹൻ ദാസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. കൂടാതെ മറ്റു പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020