തൃശൂര്‍: വരന്തരപ്പിള്ളി കാരികുളത്ത് ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തര്‍ക്കത്തില്‍ യുവാക്കള്‍ക്ക് കുത്തേറ്റു. മുരുക്കുങ്ങല്‍ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂര്‍ വീട്ടില്‍ ഹൈദ്രോസിന്റെ മകന്‍ അനസ്(32), കുളത്തിത്തൊടി ഉമ്മറിന്റെ മകന്‍ റഫീക് (32) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കാരികുളം 907 ജാറത്തിലെ ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ദഫ്മുട്ട് നടക്കുന്നതിനിടയിലൂടെ കാര്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതാണു തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കം സംഘര്‍ഷത്തിലേക്കു നീങ്ങി. ഇതിനിടെ സമീപത്തെ വീട്ടുമുറ്റത്തിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ചു പ്രതികള്‍ കാര്‍ യാത്രക്കാരെ കുത്തുകയായിരുന്നു. പ്രതികള്‍ പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *