പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായി. കേസില്‍ 18 പ്രതികളെന്ന് സംശയം. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ കുട്ടിയുമായി സൗഹൃദത്തിലായത്. സ്കൂളില്‍ പോകാന്‍ മടി കാണിച്ചു തുടര്‍ന്ന് വാര്‍ഡ് മെമ്പറും കൗണ്‍സിലറും ഇടപെട്ടു.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ കുട്ടിയെ എത്തിച്ചു തുടര്‍ന്നാണ് വിവരം അറിയുന്നത്.
കേസില്‍ 18 പ്രതികള്‍ ഉണ്ട് അതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് എന്നാണ് വെളിപ്പെടുത്തല്‍. തുടര്‍ന്ന് പരാതി പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. പ്രതികളില്‍ ചിലരെ പൊലീസ് പിടികൂടി. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.