മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വാക്‌സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. ഒരുദിവസത്തെ പെന്‍ഷന്‍ തുക പിടിച്ചതിന് എതിരെ കെഎസ്ഇബി മുന്‍ ജീവനക്കാരുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
കെഎസ്ഇബിയിലെ രണ്ട് മുന്‍ ജീവനക്കാരുടെ പെന്‍ഷനില്‍ നിന്ന് അനുമതിയില്ലാതെ പിടിച്ച തുക തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

രണ്ടാഴ്ചയ്ക്കകം തുക തിരികെ നല്‍കണം. ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ഇവരുടെ അസോസിയേഷന്റെ അനുമതിയോടെയാണ് പണം പിടിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പെന്‍ഷന്‍ വിഹിതം നിര്‍ബന്ധമായി ഈടാക്കിയ നടപടിക്ക് നിയമ പിന്‍ബലമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *