ബംഗളൂരു/തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു തിരിച്ചടി. എക്‌സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്. അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന.

ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ.ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവന്‍ രേഖകള്‍ നല്‍കാന്‍ എക്‌സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാണ് എക്‌സാലോജികിന്റെ ഹര്‍ജിയിലെ വാദം.

വീണയ്ക്ക് എതിരെ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല വിധി വന്ന പശ്ചാത്തലത്തിൽ സിപിഐഎമ്മിന് പ്രതിരോധത്തിലേക്ക് പോകേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *