താമരശ്ശേരി: വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി അതിരൂപത. രൂപതാ ആസ്ഥാനത്ത് നിന്ന് താമരശ്ശേരി നഗരത്തിലേക്കാണ് പ്രതിഷേധ പ്രകടനം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും താമരശ്ശേരി അതിരൂപത ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വിമുരളീധരന്‍ രംഗതെത്തി. രാഹുല്‍ ഗാന്ധി ഇപ്പോഴെങ്കിലും മണ്ഡലത്തില്‍ എത്തിയത് നല്ലതാണെന്നും ഇനി മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്നും മുരളീധരന് ചോദിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ ബോര്‍ഡ് വെറുതെ വച്ചതാണോ എന്ന് ചോദിച്ച കേന്ദ്രമന്ത്രി, വനംമന്ത്രി ഗസ്റ്റ് ഹൗസില്‍ ടി വി കണ്ടിരിക്കുകയാണെന്നും വിമര്‍ശിച്ചു. അതേസമയം രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ വരുന്നത് വിനോദ സഞ്ചാരത്തിന് വേണ്ടിയാണെന്നും മുരളീധരന് പരിഹസിച്ചു.
