കൊച്ചി: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന പ്രതി ഇ.ഡിക്ക് മുന്നില്‍ ഹാജരായി. ഒന്നാം പ്രതിയും കമ്പനി ഉടമയുമായ കെ.ഡി പ്രതാപനാണ് കൊച്ചി ഓഫിസില്‍ എത്തിയത്.
ഹൈറിച്ച് ഓഫിസുകളിലെ ഇ.ഡി റെയ്ഡിനു പിന്നാലെ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവില്‍പോയതായിരുന്നു. പിന്നീട്, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുകയാണു വേണ്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പ്രതാപന്‍ ഇ.ഡിക്കുമുന്നില്‍ ഹാജരായത്. ഭാര്യ സീന ചോദ്യംചെയ്യലിന് ഹാജരാകുമോ എന്ന കാര്യം വ്യക്തമല്ല. 100 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
