ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിച്ച ഭക്തര്‍ നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് മടങ്ങി.രാവിലെ പത്തരക്ക് പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെയാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായത്.ശ്രികോവിലിൽ നിന്നും കൊളുത്തിയ ദീപത്തിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതിന് പിന്നാലെ ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ പൊങ്കലയിട്ടു. പൊങ്കാലക്കലങ്ങൾ തിളച്ച് മറിഞ്ഞശേഷം നിവേദ്യത്തിനായുള്ള കാത്തിരിപ്പായിരുന്നു. ഉച്ചയ്ക്ക് 2. 30 ന് ക്ഷേതത്തിനു മുന്നിലെ പണ്ടാര അടുപ്പിലെ പൊങ്കാലയില്‍ തീര്‍ത്ഥം തളിച്ചു,തുടര്‍ന്ന് നഗരത്തലെ പൊങ്കലകലങ്ങളിലേക്ക് പോറ്റിമാര് തീര്‍ത്ഥം തളിച്ചു . അതോടെ മനസ് നിറഞ്ഞ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങി.തിരുവനന്തപുരം നഗരത്തിലുടനീളം. രാവിലെ ചെറിയതോതിൽ ചാറ്റൽമഴയുണ്ടായെങ്കിലും മഴ പൊങ്കലാക്ക് തടസമായില്ല. കടുത്ത ചൂടിന് ഇത് ആശ്വാസവുമായി.പൊങ്കാലയര്‍പ്പിച്ച് മടങ്ങുന്ന ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി 500 ബസ്സുകളാണ് ഒരുക്കിയത്. പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. പൊങ്കാലക്കു ശേഷം ണണിക്കൂറുകള്ക്കുള്ളില് നഗരം പഴയപോലെയാക്കാന്‍ നഗരസഭ ജീവനക്കാരും രംഗത്തുണ്ടായിരുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
