കേരളത്തില്‍ മനുഷ്യ – മൃഗ സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയാണ് വയനാട്. ഒരേസമയം കര്‍ണ്ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല. കേരളത്തില്‍ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ലയുടെ 38 ശതമാനവും വനമാണ്. സ്വഭാവികമായും മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ വയനാട്ടില്‍ ഏറെ കൂടുതലുമാണ്. അടുത്ത കാലത്തായി ഈ സംഘര്‍ഷങ്ങളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതോടെ വനംവകുപ്പിന് അനാസ്ഥയാണ് കാരണമെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു. എന്നാല്‍, വേനല്‍ക്കാലത്ത് ഇലപൊഴിയും കാടുകളുള്ള കര്‍ണ്ണാടക – തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആന അടക്കമുള്ള മൃഗങ്ങള്‍ വനനാട്ടിലേക്ക് എത്തുന്നതാണ് ഇക്കാലങ്ങളില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ വാദം. അതേസമയം വനംവകുപ്പിന്റെ വന്യമൃഗകണക്കുകള്‍ തെറ്റാണെന്ന വാദവും ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയെന്നവണ്ണം വയനാട് ജില്ലയിലെ കടുവകളുടെ എണ്ണം വ്യക്തമാക്കി വനംവകുപ്പ് രംഗത്തെത്തി. കേരളാ ഫോറസ്റ്റ് ആന്റ് വൈല്‍ഡ് ലൈഫ് വകുപ്പിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കടുവാക്കണക്കുകള്‍ വനംവകുപ്പ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. വനംവകുപ്പിന്റെ പുതിയ വസ്തുതാവിവരണപ്രകാരം വയനാട് ജില്ലയുടെ ആകെ വനവിസ്തൃതി 1138 സ്ക്വയര്‍ കിലോമീറ്ററാണ്. വയനാട് വന്യജീവി സങ്കേതം, ആറളം വന്യജീവി സങ്കേതം, കൊട്ടിയൂര്‍ വന്യജീവി സങ്കേതം, വയനാട് നോര്‍ത്ത് ഡിവിഷന്, വയനാട് സൌത്ത് ഡിവിഷന്, കണ്ണൂര്‍ ഡിവിഷന് എന്നീ വനപ്രദേശങ്ങളും വയനാട് വനംവകുപ്പിന് കീഴില്‍പ്പെടുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
