വോട്ടർ പട്ടിക ശുദ്ധീകരണത്തിന് വീടുകൾ കയറിയുള്ള നടപടി ക്രമങ്ങൾ മാറുന്നു. കാസർകോട് നിന്നും വ്യത്യസ്തവും നൂതനവുമായ ആശയത്തിന് തുടക്കമാകുകയാണ്. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ പോളിങ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭ വിളിച്ചു ചേർത്ത് ബൂത്ത് ലെവൽ ഓഫിസർമാർ വോട്ടർ പട്ടിക ഉറക്കെ വായിക്കും.രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് അധികൃതരും ഇതുകേട്ട് ആവശ്യമായ തിരുത്തലുകളും പരാതികളും നിർദേശിക്കും. രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ‘തെരഞ്ഞെടുപ്പ് ഗ്രാമസഭ’ എന്ന ആശയം കാസർകോട് നടപ്പാക്കുന്നതെന്നാണു സൂചന. മുമ്പ് കേരളത്തിൽ എവിടെയും ഇത്തരമൊരു പദ്ധതി ഉണ്ടായിട്ടില്ല.വോട്ടർപട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ അവസാനഘട്ട പ്രവർത്തനമായാണ് ഗ്രാമസഭ ചേരുന്നത്. കാസർകോട് പാർലമെന്റ് മണ്ഡലങ്ങളിലെ (Kasaragod lok sabha constituency) ഏഴ് നിയമസഭ മണ്ഡല പരിധികളിലും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കാണ് ഗ്രാമസഭകൾ സംഘടിപ്പിക്കുന്നതിന്റെ ചുമതല. പൊതുജനങ്ങൾക്കും പോളിങ് സ്റ്റേഷനിലെത്തി വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ പങ്കാളികളാകാം.എല്ലാ പോളിങ് സ്റ്റേഷനുകളിലും ഗ്രാമസഭയിൽ ബൂത്ത് ലെവൽ ഓഫിസർമാർമാരാണ് വോട്ടർപട്ടിക ഉറക്കെ വായിക്കുക. കൂട്ടിച്ചേർക്കാനും ഒഴിവാക്കാനുമുള്ളവ ശ്രദ്ധയിൽപ്പെടുമ്പോൾ അവിടെനിന്നു തന്നെ ഫോം 6, 7, 8 എന്നിവ പൂരിപ്പിച്ച് ബിഎൽഒമാരെ ഏൽപ്പിക്കും. എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, സബ് കലക്ടർ, ആർഡിഒ, എആർഒമാർ, ഇആർഒമാർ, സ്വീപ്പ് നോഡൽ ഓഫിസർ എന്നിവർ ഗ്രാമസഭയ്ക്ക് നേതൃത്വം നൽകും.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020