ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേരും. പദ്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ഡല്‍ഹിയില്‍ എത്തിയ പദ്മജ ബിജെപി ദേശീയനേതൃത്വവുമായി പദ്മജ ചര്‍ച്ച നടത്തി.

കോണ്‍ഗ്രസ് നേൃത്വത്തില്‍ നിന്ന് നേരിട്ട തുടര്‍ച്ചയായ അവഗണനയാണ് തീരുമാനത്തിന് പിന്നില്‍ എന്ന് പദ്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ പദ്മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയത്. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നതു കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.

എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് പിന്നാലെ കെ കരുണാകരന്റെ മകളും ബിജെപിയിലേക്ക് പോകുന്നതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *