കണ്ണൂര്‍: തലശ്ശേരി ചിറക്കരയില്‍ വയോധികയുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. ആറര പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് കൊള്ളയടിച്ചത്. രാവിലെ ഗെയ്റ്റ് തകര്‍ത്ത് അകത്ത് കടന്നായിരുന്നു മോഷണം. വീടിന്റെ സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കള്‍ കയറിയിരുന്നു. തലശേരി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *