കൊച്ചി: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായെന്ന് സി.പി.എം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്. ഇക്കാര്യത്തില്‍ സി.പി.എം നേതാക്കളോട് ക്ഷമാപണം നടത്തി. ജാവഡേക്കര്‍ ബി.ജെ.പിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഇപ്പോള്‍ ഇല്ലെന്ന് അറിയിച്ചു.
നേരത്തെ തന്നെ അദ്ദേഹത്തെ പരിചയമുണ്ട്. വിവാഹം ക്ഷണിക്കാനാണ് പോയത്. കൂട്ടത്തില്‍ രാഷ്ട്രീയവും സംസാരിച്ചു. ഇതോടൊപ്പം തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളും യാദൃശ്ചികമായി ഉന്നയിച്ചു. നേതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാതെ സി.പി.എം അംഗത്വം പുതുക്കില്ല. തന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല.
സി.പി.എം നേതാക്കള്‍ ഇന്നലെ രാത്രി തന്നെ ബന്ധപ്പെട്ടിരുന്നു. ടി.വിയില്‍ തന്നെ ഇങ്ങനെ ഇരുന്നാല്‍ മതിയോ എന്ന് ചോദിച്ചു. പ്രകാശ് ജാവഡേക്കറുമൊത്തുള്ള ഫോട്ടോ പ്രചരിച്ചത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും എസ്. രാജേന്ദ്രന് പറഞ്ഞു.