മുംബൈ: കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചലില്‍ മുംബൈയില്‍ 11 മരണം.

മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലാണ് ദുരന്തമുണ്ടായത്. ഭിത്തി ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്.നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *