സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങളായ കെ. ശ്രീകാന്തും പി.വി. സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍. കൂടാതെ അജയ് ജയറാമും സായ് പ്രണീതും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും മിക്സഡ് ഡബിള്‍സില്‍ റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
അതേസമയം സൈന നേവാള്‍ ഒന്നാം റൗണ്ടില്‍ തായ്ലന്‍ഡിന്റെ ചായ്വാനോട് (16-21, 21-17, 21-23) തോറ്റുമടങ്ങി. സൗരഭ് വര്‍മ, ലക്ഷ്യ സെന്‍, പി. കശ്യപ് എന്നിവരും തോറ്റുമടങ്ങി.
ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ കോമസ് റൂക്സലിനെ (21-10, 14-21, 21-14) തോല്‍പ്പിച്ചു. ഡെന്മാര്ക്കിന്റെ റാസ്മസ് ഗെംക്കെയെ (21-18, 1721, 21-13) തോല്‍പ്പിച്ചാണ് അജയ് ജയറാം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സായ് പ്രണീത് രണ്ടാം റൗണ്ടില്‍ സ്പെയിനിന്റെ പാബ്ലേ അബിയാനെ (21-12, 21-17) തോല്‍പ്പിച്ചു. പി.വി. സിന്ധു അമേരിക്കയുടെ ഐറിസ് വാങ്ങിനെ (21-13, 21-14) കീഴടക്കി.
