വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോലീസ് പെട്രോളിങ്ങിനിടയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുതിരവട്ടം മൈലാം പാടി ജംഗ്ഷനിൽ വച്ച് ആറ്റം പറമ്പിൽ റിജിലിനെ ടിപി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡെൻസാഫും മെഡിക്കൽ കോളേജ് പോലീസും ചേർന്നു പിടിച്ചത്. ഇയാൾ പൊറ്റമ്മൽ കുതിരവട്ടം മാങ്കാവ് കൊമ്മേരി ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ ലഹരി വില്പന നടത്തുന്ന സ്ഥലത്തിലെ പ്രധാന കണ്ണിയാണ്. ഇയാൾക്ക് എംഡി എം എ കിട്ടിയതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറയുന്നു. മെഡിക്കൽ കോളേജ് എ എസ് ഐ മാരായ സേഫുള്ള കാസിം, എസ് ഐ ഷാജി ,എ സി പി ഓ ജിനു പ്രജീഷ് ,ഡെൻസാഫ്, കോഡ് ഐ മനോജ് എടോടത്ത്, എസ് ഐ അബ്ദുൽ റഹ്മാൻ, ജിനീഷ് ചൂലൂർ, സുനോജ് കാരയിൽ, ശ്രീശാന്ത് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *