കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ്. നട്ടെല്ലൊടിഞ്ഞ അവസ്ഥയിലാണ് ജനം. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പറയുന്ന കേന്ദ്രവും പ്രധാനമന്ത്രിയും പക്ഷേ അതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് തേജസ്വി പറഞ്ഞു.

വിലക്കയറ്റവും ഇന്ധനവില വര്‍ധനവും കാരണം പൊറുതിമുട്ടി രാജ്യത്തെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിച്ചിട്ടും ബി.ജെ.പി. നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ല അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *