തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ. ഗാന്ധിജിയെ കൊന്ന ആളുകള്‍ പള്ളിക്കകത്ത് കയറി ഇമാമുമാരെ കൊല്ലുന്നത് ഇതാദ്യമല്ലെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലാം മൗലവി പറഞ്ഞു. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് ധൈര്യത്തിലാണ് കേരളത്തിലെ ഇമാമുമാര്‍ പള്ളിക്കകത്ത് കിടക്കുക എന്ന് മുഖ്യമന്ത്രി പറയണം. ഇമാമുമാരെ കൊലപ്പെടുത്തുന്നവര്‍ക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കാന്‍ അവസരമുണ്ടാകുന്നു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കേരളത്തിലെ ഭരണകൂടത്തെ ജനാധിപത്യ വിശ്വാസികള്‍ ശിക്ഷിക്കുമെന്നും അബ്ദുസ്സലാം മൗലവി പറഞ്ഞു.