കൊച്ചി : പി.വി.അന്‍വറിന്റെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയതില്‍ അന്‍വറിനെ ഒഴിവാക്കി കേസ് എടുത്തതിനെതിരെ ഹൈക്കോടതി ഇടപെടല്‍. അന്‍വറിനെതിരായ പരാതി പരിഗണിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.നാലാഴ്ചക്കകം പരാതിയില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശം.
2018 ഡിസംബറിലാണ് അന്‍വറിന്റെ ഉടമസ്ഥതയിലുള്ള ആലുവയിലെ റിസോര്‍ട്ടില്‍ എക്സൈസ് റെയ്ഡ് നടത്തുന്നത്. മദ്യം ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അഞ്ചുപേരെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അന്‍വറിനെതിരെ കേസെടുക്കാതെയാണ് എക്സൈസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. അന്‍വറിനെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ പ്രധാന ആവശ്യം.