പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി. ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർണമാവുന്നതിന് മുൻപുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് സമര സമിതിയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം.ഭൂമി വിട്ടൊഴിയൽ നിയമ പ്രകാരമാണ് പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ മുൻവശത്തെ സ്ഥലം കൈമാറിയത്. പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിയുടെ കൈവശമുണ്ടായിരുന്ന 35 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂമി വിട്ടൊഴിയൽ നിയമ പ്രകാരം ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈമറ്റ് ലിമിറ്റഡ് രേഖാമൂലം നൽകിയത് പരിഗണിച്ചാണ് പാലക്കാട് ആർ ഡി ഒയുടെ നേതൃത്വത്തിൽ ഭൂമിയേറ്റെടുത്തത്. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർച്ചിൽ റവന്യൂ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു.നഷ്ടപരിഹാരത്തിൽ തീരുമാനമാകാതെ ഭൂമി കൈമാറാൻ കോള കമ്പനിയെ അനുവദിച്ചതിലാണ് എതിർപ്പ്. ഭൂമി ഏറ്റെടുത്തതിലൂടെ സർക്കാർ കോള കമ്പനിയെ സഹായിക്കുകയാണ് ചെയ്തതെന്നാണ് പരാതി. നഷ്ടപരിഹാരത്തിൽ തീരുമാനമാകാതെ കോള കമ്പനിയുടെ ഭൂമി ഏറ്റെടുത്ത് മറ്റ് കമ്പനികള്‍ക്ക് കൈമാറുന്നത് ജനവിരുദ്ധമാണെന്നാണ് പരാതി.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
