കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ എം .കെ രാഘവന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 300000 ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത ഇടവലത്ത് പട്ടേരി റോഡ് എം .കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുംതാസ് ഹമീദ്, മൊയ്തു പീടികകണ്ടി, എംകെ അജീഷ്, എന്‍ . പി .ഹമീദ് മാസ്റ്റര്‍, എ. കെ. ഇബ്രാഹിം, ശരീഫ് മലയമ്മ, മുനീര്‍ ഇടവലത്ത്. ബാബു ചെമ്പക്കോട്ട്, സലിം കുന്നത്ത്, ചന്ദ്രന്‍ കളരിക്കല്‍, രാജു പേന്ത്രയില്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ ഫസീല സലീം സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *