എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും അങ്കമാലി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനും നോട്ടീസ് നല്‍കി. ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ സിനിമാചിത്രീകരണം നടന്നത്.

ഷൂട്ടിങ്ങിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറയ്ക്കുകയും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അഭിനേതാക്കളടക്കം അമ്പതിലധികം പേര്‍ വരുന്ന സംഘമാണ് ചിത്രീകരണം നടത്തിയത്. ഇതേ സമയം ഡോക്ടര്‍മാര്‍ മറ്റ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നുണ്ടായിരുന്നു. ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന പൈങ്കിളി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് നടന്നിരുന്നത്. ഇന്നലെയും ഇന്നുമാണ് ആശുപത്രിയില്‍ ഷൂട്ട് നിശ്ചയിച്ചിരുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ ഇന്നത്തെ ഷൂട്ട് മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *