രാസ ലഹരി വിൽപ്പനക്കാരായ വിദേശികളെ പിടികൂടിയ പൊലീസ് സംഘത്തെ ആദരിച്ചു

കുന്ദമംഗലം: രാസലഹരിയായ എം.ഡി.എം.എ ഇന്ത്യയിൽ വിൽപ്പന നടത്തുന്ന ടാൻസാനിയ, നൈജീരിയ സ്വദേശികളെ പിടികൂടിയ കുന്ദമംഗലം പൊലീസ് സംഘത്തെ കാരന്തൂർ പാറ്റേൺ വോളിബോൾ അക്കാദമി ആദരിച്ചു. കുന്ദമംഗലം പൊലീസ് എസ്.എച്ച്. ഒ എസ്. കിരൺ, സി.പി.ഒ.മാരായ പി.സി. ബിജു . കെ.അജീഷ് താമരശ്ശേരി, എം.വിജേഷ് പുല്ലാളൂർ എന്നിവരെയാണ് ആദരിച്ചത്. സ്പോർട്സ് കൗൺസിൽ ജില്ല വൈസ് പ്രസിഡണ്ട് റോയ്, പാറ്റേൺ വോളി ബോൾ അക്കാദമി പ്രസിഡണ്ട് എം.പി.അബ്ദുൽ ഗഫൂർ , ജനറൽ സെക്രട്ടറി സി. യൂസഫ്, ട്രഷറർ ശ്രീനു മൂത്തേറ്റ് […]

Read More

വിഴിഞ്ഞത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നുവെന്ന് കെ.സി വേണുഗോപാൽ

പ്രധാനമന്ത്രിയുടെ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്തെത്തി.വിഴിഞ്ഞത്ത് ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുവെന്നും വേദിയിൽവെച്ചുതന്നെ മുഖ്യമന്ത്രി മോദിക്ക് ചുട്ട മറുപടി നൽകണമായിരുന്നുവെന്നും കെ.സി വേണുഗോപാൽ പറ‍ഞ്ഞു.രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ പ്രധാനമന്ത്രിക്ക് തിരക്ക് രാഹുൽ​ഗാന്ധിയുടെ ഉറക്കം കെടുത്തലാണ്. പാകിസ്ഥാൻ്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന […]

Read More

ഒടുവിൽ പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ്

ഒടുവിൽ പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനംപി വി അൻവറിനെ പാർട്ടിയിൽ എങ്ങിനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് ചേർന്ന യു ഡി എഫ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരിലുള്ള അൻവർ ഉച്ചയ്ക്ക് ശേഷം കോഴിക്കോട് എത്തും. പാർട്ടിയിലെ മറ്റ് ഘടകകക്ഷികൾക്കൊന്നും തന്നെ പി വി അൻവർ യുഡിഎഫിലേക്ക് വരുന്നതിൽ എതിർപ്പില്ലെന്ന കാര്യം ഉറപ്പാണ്. അതിന്റെ പ്രധാനകാരണം തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാകുന്നതിലുള്ള കോൺഗ്രസിന്റെ എതിർപ്പാണ്..

Read More

കൈക്കൂലിക്കേസ്; കൊച്ചിൻ കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യും

കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. കൊച്ചി മേയർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ തൃശ്ശൂർ വിജിലൻസ് സ്പെഷ്യൽ ജഡ്ജ് ജി അനിലിന് മുന്നിൽ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലൻസ് . വൈറ്റിലയിലെ കോർപ്പറേഷൻ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് രേഖകൾ പിടിച്ചെടുത്തു. മുൻപ് നൽകിയ ബിൽഡിംഗ് പെർമിറ്റുകളുടെ […]

Read More

വാഗാ അതിർത്തിയിൽ കുടുങ്ങി കിടന്ന പാക് പൗരന്മാരെ പാകിസ്താൻ തിരികെ കൊണ്ടുപോയി

അട്ടാരി- വാഗാ അതിർത്തി തുറന്ന് പാകിസ്താൻ. അതിർത്തിയിൽ കുടുങ്ങി കിടന്ന സ്വന്തം പൗരന്മാരെ പാകിസ്താൻ തിരികെ കൊണ്ടുപോയി. വലിയ പ്രതിഷേധങ്ങൾ അതിർത്തി തുറക്കാത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. യാതൊരു വിശദീകരണവും നൽകാതെയാണ് ഇന്നലെ സ്വന്തം പൗരൻമാരെ പാകിസ്താൻ തടഞ്ഞത്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പാക് പൗരൻമാരെ മടങ്ങാൻ ഇന്ത്യ അനുവദിച്ചപ്പോഴാണ് പാകിസ്താൻറെ ഈ സമീപനം.യുദ്ധം പ്രഖ്യാപിച്ചിട്ടില്ലങ്കിലും അതിർത്തിയിൽ കാര്യങ്ങൾ യുദ്ധസമാനമാണ്. എട്ടാം ദിനവും നിയന്ത്രണ രേഖക്ക് സമീപം വീണ്ടും പാക് പോസ്റ്റുകളിൽ നിന്ന് വെടിവെപ്പ് ഉണ്ടായി.കുപ്വാര , ബാരമുള്ള […]

Read More

നാടിന്റെ വികസനത്തിലേക്കുള്ള മഹാകവാടമാണ് വിഴിഞ്ഞം;മുഖ്യമന്ത്രി

വിഴിഞ്ഞം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറുകയാണെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അധ്യക്ഷ പ്രസംഗം തുടങ്ങിയത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമെന്ന് പറയുമ്പോള്‍ ലോകത്തെ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖങ്ങളിലൊന്നായി ഇത് മാറുകയാണ്. നിര്‍മാണം ഈ രീതിയില്‍ പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും നന്ദി. എല്ലാവരും സഹകരിച്ചു. അദാനി ഗ്രൂപ്പ് നിര്‍മാണത്തില്‍ നല്ല രീതിയില്‍ സഹായിച്ചു. സംസ്ഥാനത്തിന്റെ മുന്‍ കയ്യില്‍ തുറമുഖം നിര്‍മാണം നടക്കുന്നത് […]

Read More

തലസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; 40 വിമാനങ്ങളാണു വഴിതിരിച്ചുവിട്ടു

അപ്രതീക്ഷിത മഴയിൽ ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ലജ്പത് നഗർ, ആർകെ പുരം, ദ്വാരക എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതായാണ് റിപ്പോർട്ട്. നാലുപേർ മരിച്ചതായാണു വിവരം. പ്രതികൂല കാലാവസ്ഥയെ തുടർന്നു പല വിമാനങ്ങളും വഴി തിരിച്ചുവിട്ടു. നിലവിൽ വിമാനങ്ങൾ 46 മിനിറ്റ് വൈകി എത്തുകയും 54 മിനിറ്റ് വൈകി പുറപ്പെടുകയുമാണ് ചെയ്യുന്നത്. 100 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നുവെന്നാണ് റിപ്പോർട്ട്. 40 വിമാനങ്ങളാണു വഴിതിരിച്ചുവിട്ടത്.അതത് എയർലൈനുമായി ബന്ധപ്പെട്ട ശേഷം മാത്രം യാത്രക്കാർ വിമാനത്താവളത്തിലെത്തിയാൽ മതിയെന്ന് ഡൽഹി വിമാനത്താവളം […]

Read More

പ്രധാനമന്ത്രിക്ക് 45 മിനിറ്റ് ,മുഖ്യമന്ത്രിക്ക് 5 മിനിറ്റ്: പ്രതിപക്ഷ പ്രതിനിധികൾക്ക് പ്രസംഗിക്കാൻ അവസരമില്ല

കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനങ്ങിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കാൻ പ്രതിപക്ഷ പ്രതിനിധികൾക്ക് അവസരമില്ല. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രി വി.എൻ. വാസവനും മാത്രമാകും പ്രസംഗിക്കാൻ അവസരം നൽകുക. പ്രധാനമന്ത്രി 45 മിനിറ്റ് സംസാരിക്കും. മുഖ്യമന്ത്രിക്ക് 5 മിനിറ്റും മന്ത്രി വാസവന് 3 മിനിറ്റുമാണ് പ്രസംഗിക്കാനുള്ള സമയം. പ്രതിപക്ഷ പ്രതിനിധികളായ ശശി തരൂരിനും വിൻസെന്റിനും പ്രസംഗിക്കാൻ അവസരം ലഭിക്കില്ല. തുറമുഖം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എംഎൽഎയും എംപിയുമാണ് ഇരുവരും.

Read More

കോവൂർ കോയിപറമ്പത്ത് പി.പി മുഹമ്മദലി നിര്യാതനായി

കുന്ദമംഗലം : കോവൂർ കോയിപറമ്പത്ത്പരേതരായപി.പി അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെയും ബീക്കുട്ടി കൊന്തനാരിയുടെയും മകൻ പി.പി മുഹമ്മദലി (64) നിര്യാതനായി.ഭാര്യ: സുഹറ പുന്നക്കൽമക്കൾ : സുമയ്യ, മിഷേൽ, മിസ്ഹബ്, മിസ്ബാഹ്, മിർഷാദ്മരുമക്കൾ : ഫാഹിം ഹസ്സൻ, ഫാത്തിമ സഹർപേരമക്കൾ :ആമിൻ ഹസ്സൻ, സിദ്റ മറിയം, അലൻ ഹസ്സൻ, സവ മഹർസഹോദരങ്ങൾ : സൈനബ, റുകിയ, ഹബീബു റഹ്മാൻ, സിറാജ്ജുദ്ധീൻ, സീനത്ത്, ശഹർബാൻ, റഹ്മത്ത്, ബർകത്തുള്ള, നിഹ്മത്, പരേതയായ ഫാത്തിമ.മയ്യിത്ത് നമസ്കാരം കോവൂർ നൂറുൽ ഇസ്ലാം മസ്ജിദിൽ.സമയം രാത്രി 9 […]

Read More

മംഗളൂരു ആൾക്കൂട്ട കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ

മംഗളൂരുവിലെ കുഡുപ്പുവിൽ മാനസിക വെല്ലുവിളി നേരിടുന്ന മലയാളി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ കെ.അനിൽ എന്നയാളെ ഗോകക്കിൽ നിന്നാണ് പിടികൂടിയത്.കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന 15 ഓളം വ്യക്തികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരിൽ പലരുടെയും ചോദ്യം ചെയ്യലുകൾ പുരോഗമിക്കുകയാണ്. […]

Read More