കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; വിമാന സർവീസുകളെ ബാധിച്ചു

വീണ്ടും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹിസ്ബുൽ മുജാഹിദിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നത്. ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിച്ചു.കഴിഞ്ഞ തിങ്കളാഴ്ചയും നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. മെയില്‍ മുഖേനെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

Read More

സിനിമ– സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. നടൻ കിഷോർ സത്യയാണ് മരണവിവരം തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്.കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് […]

Read More

തിരുവലത്തിൽ ബീന എം നിര്യാതയായി

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിൻ്റെ ഭാര്യ ബീന.എം (57) നിര്യാതയായി.മക്കൾ.ബീനീഷ്ചന്ദ് (മാനേജർ എസ്.ബി.ഐ മൈസൂർ ബ്രാഞ്ച്),ഐശ്വര്യചന്ദ് ‘മരുമക്കൾ :ബിജീഷ് (കാർഷിക ഗ്രാമ വികസന ബാങ്ക് താമരശ്ശേരി ബ്രാഞ്ച് മാനേജർ)നിമിഷ (ഫിംഗർപ്രിൻ്റ് ബ്യൂറോ ) സഹോദരങ്ങൾ:ശ്രീധരൻ, സദാനന്ദൻ, ചന്ദ്രൻ ,ശ്രീവത്സൻ, മോഹനൻ, പരേതരായ, രാജൻ, ശ്രീമതി.സംസ്ക്കാരം ഇന്ന്രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്മൊബൈൽ ഫോണുകൾ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും ഫോണുകൾ പിടികൂടി.ഒരാഴ്ച്ചക്കിടെ അഞ്ച് ഫോണുകളാണ് ജയിലിൽ നിന്ന് പിടികൂടിയത്.ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെ‌ടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഫോണുകൾ ആരുടേതാണെന്നതിൽ വ്യക്തത വരുത്തുന്നതിന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പാലക്കാട് ആസിഡ് കുടിച്ച അഞ്ച് വയസുകാരൻ ഗുരുതരാവസ്ഥയിൽ

അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ച് വയസുകാരൻ ഗുരുതരാവസ്ഥയിൽ. പാലക്കാട് കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്.ശരീരത്തിലുള്ള അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ കൊണ്ടുവന്നു വച്ചതായിരുന്നു ആസിഡ്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. കുട്ടിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

ഹിറ്റായി കോഴിക്കോട് ബീച്ചിലെ ഓട്ടോറിക്ഷയിലെ മിൽക്ക് സർബത്ത്

കോഴിക്കോട് ബീച്ചിൽ എത്തുന്നവർക്ക്വേനൽച്ചൂടിൽ കുളിർമയേകാൻ രുചിയൂറും മിൽക്ക് സർബത്തുമായി സഹോദരങ്ങൾ. സഹോദരങ്ങളായ ആദിത്യനും ആര്യയുമാണ് അച്ഛനെ സഹായിക്കാൻ കച്ചവടം ആരംഭിക്കുന്നത്. ഓട്ടോറിക്ഷയിൽ വൈകിട്ട് നാലു മുതൽ 10 വരെയാണ് ഇവരുടെ കച്ചവടം.എല്ലാ പിന്തുണയുമായി അച്ഛൻ പ്രവീൺ ഒപ്പമുണ്ട്.നല്ല ശുദ്ധമായ വെള്ളത്തിൽ മിൽക്ക് സർബത്ത്, മസാല സർബത്ത്, സോഡാ സർബത്ത്,നാരങ്ങാ സോഡാ ഉപ്പിട്ട സോഡാ ഇവിടെ കിട്ടും.അവധിക്കാലമായതിനാൽ തന്നെ ധാരാളം പേർ എത്തുന്നുണ്ട്. ബിരുദധാരികളായ ഇവർ പുതുതലമുറയ്ക്ക് മാതൃകയാണ്.

Read More

വിവേചനമുള്ള സമൂഹമാണ്, എല്ലാവരും ഒരുപോലെയല്ല; വേടൻ

പുലിപ്പല്ല് കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ.ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതുമെന്നും തെറ്റ് തിരുത്താൻ ശ്രമിക്കുമെന്നും വേടൻ വ്യക്തമാക്കി. സമൂഹത്തിന്റെ പിന്തുണയിൽ വേടൻ നന്ദി അറിയിക്കുകയും പറഞ്ഞു. ‘ഞാനൊരു കലാകരന്‍ ആണ്, ഞാന്‍ എന്റെ കല ചെയ്യുന്നു. അത് നിങ്ങള്‍ കേള്‍ക്കുന്നു. അത്രതന്നെ. പാട്ടെഴുതുകയെന്നതാണ് എന്റെ ജോലി.സമൂഹത്തിൽ ഇരട്ട നീതി എന്നത് തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടന്റെ മറുപടി. വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും ഒരുപോലെയല്ലെന്നും […]

Read More

വ്യാപാരികൾ ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു

കുന്ദമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാശ്മീർ പഹൽഗാം തീവ്രവാദി അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. കെ.വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ ഉദ്ഘാടനം ചെയ്തു.പി ജയശങ്കർ അധ്യക്ഷത വഹിച്ചു. എൻ വിനോദ് കുമാർ, സുനിൽ കണ്ണോറ , കെ സജീവ്, എം പി മൂസ, ടി സി സുമോദ്, ടി വി ഹാരിസ്, എം കെ റഫീഖ്, ടി […]

Read More

ആശമാരുടെ സമരം നാലാം ഘട്ടത്തിലേക്ക്:നിരാഹാരം സമരം പിൻവലിച്ചു

ആശമാരുടെ നാലാം ഘട്ട സമരത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽനിരാഹാരം സമരം പിൻവലിച്ചു. കഴിഞ്ഞ 42 ദിവസമായി നടത്തിവരുന്ന റിലേ നിരാഹാരം സമരം ആണ് അവസാനിപ്പിച്ചത്. രാപകൽ സമരം തുടരും. നാലാം ഘട്ട സമരത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ആശമാരുടെ തീരുമാനം. മെയ്‌ 5 മുതൽ ആശമാരുടെ നാലാം ഘട്ട സമര പരിപാടി രാപകൽ സമര യാത്ര ആരംഭിക്കും.രാപകൽ സമരയാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് നിരാഹാരസമരം ആശമാർ പിൻവലിച്ചത്. ഈ മാസം അഞ്ചാം തീയതിയാണ് കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സമരയാത്ര സംഘടിപ്പിക്കുന്നത്. ഇന്ന് […]

Read More

കുമരകത്തെ റിസോർട്ടിൽ ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം;18 ജയിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

സംസ്ഥാനത്തെ ജയിലുകളിലെ ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോർട്ടിൽ നടന്നു. ഉദ്യോഗസ്ഥരെയും തടവുകാരെയും രാഷ്ട്രീയമായി സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടു ചേർന്ന യോഗത്തെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനു റിപ്പോർട്ട് ചെയ്തെങ്കിലും അന്വേഷണം നടത്താതെ ‘സാധാരണ’ സ്ഥലംമാറ്റത്തിൽ നടപടി ഒതുക്കി. ‘ഭരണപരമായ സൗകര്യ’ത്തിന് എന്ന പേരിലാണു യോഗത്തിൽ പങ്കെടുത്ത 18 പേരെ സ്ഥലംമാറ്റിയത്. നടപടി ഒഴിവാക്കാൻ ബിജെപി ഉന്നതൻ ഇടപെട്ടെന്നാണു വിവരം.ജനുവരി 17ന് രാത്രിയിലാണ് 13 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരും 5 അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർമാരും […]

Read More