സ്കൂളിലെ ഇടവേളകളിൽ സത്ക്കാരം വിലക്കി ബാലാവകാശ കമ്മിഷൻ

സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ അധ്യാപകരുടെ ട്രാൻസ്ഫർ, പ്രൊമോഷൻ, വിരമിക്കൽ, തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇടവേളകളിൽ സത്ക്കാരം നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഇത്തരം സത്കാരങ്ങൾ നടത്തുകയാണെങ്കിൽ കുട്ടികൾ സ്കൂളുകളിൽ എത്തുന്നതിന് മുമ്പോ ശേഷമോ ആക്കണം. കുട്ടികൾ കാൺകെ അധ്യാപകരും ജീവനക്കാരും സദ്യയും ബിരിയാണിയും കഴിക്കുന്നത് ആശാസ്യമല്ല. സ്കൂൾ അവധി ദിനങ്ങളിൽ പാർട്ടികൾ നടത്തുന്നതിന് തടസമില്ല. ഇത് സംബന്ധിച്ച സർക്കുലർ എല്ലാ സ്കൂളുകൾക്കും നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മിഷൻ അംഗം സിസിലി ജോസഫ് പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശം നൽകി. […]

Read More

മാർപാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 7ന്

ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിക്കായി ലോകം കാത്തിരിക്കുന്നു .ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 7ന്. വത്തിക്കാനിൽ നടന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. 80 വയസ്സിൽ താഴെ പ്രായമുള്ള 135 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്

Read More

ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 17 വിനോദസഞ്ചാരികൾക്ക് പരുക്ക്

ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി പോയ ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു.17 പേർക്ക് പരിക്ക്.മാങ്കുളം ആനക്കുളം പേമരം വളവിൽ വാഹനാപകടം. പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.മൂന്ന് കുട്ടികൾ ഉൾപ്പടെ 17 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.അപകടത്തിൽ പരുക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. ആനക്കുളത്ത് ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടയിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് തല കീഴായി പതിക്കുകയായിരുന്നു.അപകടം നടന്ന ഉടൻ പ്രദേശവാസികൾ ചേർന്ന് […]

Read More

കഞ്ചാവ് കേസ് : വേടൻ ലഹരി ഉപയോ​ഗം സമ്മതിച്ചതായി പൊലീസ്

കഞ്ചാവ് കേസിൽ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി ഉൾപ്പെടെ ഒൻപത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വേടന്റെ കൊച്ചി കണിയാംപുഴയിലെ ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും ഒൻപത് ലക്ഷം രൂപയും പൊലീസ് കണ്ടെത്തിയിരുന്നു. കഞ്ചാവ് ഉപയോഗിച്ചത് പരിപാടിക്കായി തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായെന്നാണ് വേടന്റെ മൊഴി. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ചോദ്യം ചെയ്യലിൽ വേടൻ അന്വേഷണ സംഘത്തോട് പറഞ്ഞു. പിടികൂടിയ വേടൻ അടക്കം മൂന്ന് പേർക്ക് മുൻപ് എൻഡിപിഎസ് കേസുകൾ ഉണ്ട്. വെയിറ്റ് മെഷിൻ, കത്തി, അരിവാൾ, […]

Read More

സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.കഴിഞ്ഞവർഷം ജെ.സി ഡാനിയേൽ പുരസ്കാരം നേടിയിരുന്നു. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം, പിറവി, വാനപ്രസ്ഥം അടക്കം ദേശീയ- അന്തർദേശീയ ശ്രദ്ധനേടിയ സിനിമകൾ സംവിധാനം ചെയ്തു. മികച്ച സംവിധായകൻ, ഛായാ​ഗ്രഹകൻ അടക്കം സംസ്ഥാന സർക്കാരിന്റെ വിവിധ പുരസ്കാരങ്ങൾക്ക് അർഹനായ അദ്ദേഹം […]

Read More
 മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് നടത്തിയ കൊലപാതകം; തുഷാര കൊലക്കേസിൽ ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് നടത്തിയ കൊലപാതകം; തുഷാര കൊലക്കേസിൽ ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ

കൊല്ലം തുഷാര കൊലപാതകക്കേസിൽ വിധി പറഞ്ഞ് കൊല്ലം അഡീഷണൽ ജില്ലാ കോടതി. പ്രതികളായ തുഷാരയുടെ ഭർത്താവ് ചന്തു ലാലിനും മാതാവിനും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.സ്ത്രീധനത്തിന്റെ പേരിൽ 28കാരിയായ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി എന്നാണ് കേസ്. ആസൂത്രിതമായ കൊലപാതകമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് കൊലപാതകം നടപ്പാക്കിയത്. ‌ദിവസങ്ങളോളം തുഷാര നരകയാതന അനുഭവിച്ചു. പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. സമൂഹത്തിന് സന്ദേശം നൽകുന്നതാകാണം വിധിയെന്നും പ്രോസിക്യൂഷൻ […]

Read More
 ചാമക്കാലായി ആമിന നിര്യാതയായി

ചാമക്കാലായി ആമിന നിര്യാതയായി

ചാമക്കാലായിപരേതനായ ഹസ്സന്റെ ഭാര്യ ആമിന (88) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ്, ആയിഷ ഒളവട്ടൂര്‍, സി.കെ.ഉമ്മർ (സുപ്രഭാതം മാനേജർ, ചന്ദ്രിക മുൻ മാനേജര്‍), മറിയം കിഴിശ്ശേരി, ഫാത്തിമ കുഞ്ഞപ്പടി, നഫീസ അരീക്കോട് പെരുമ്പറമ്പ്, മരുമക്കള്‍:പരേതനായ അരംകുയ്യന്‍ മുഹമ്മദ്, പരേതനായ ഹസ്സന്‍കുട്ടി കിഴിശ്ശേരി, ഹസ്സന്‍കോയ കുഞ്ഞുമ്പടി, ഉസ്മാന്‍ കോലത്തൊടി അരീക്കോട്. മയ്യിത്ത് നിസ്‌കാരം ഇന്ന് (തിങ്കള്‍)വൈ: 7 മണിക്ക് വാഴക്കാട് വലിയ ജുമുഅത്ത്് പള്ളിയില്‍.

Read More
 ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം;വേടൻ കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ എസ് എച് ഓ എ എൽ യേശുദാസ്

ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം;വേടൻ കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ എസ് എച് ഓ എ എൽ യേശുദാസ്

പ്രസിദ്ധ റാപ്പർ വേടൻ എന്ന പേരിലറിയപ്പെടുന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ എസ് എച് ഓ എ എൽ യേശുദാസ്.നേരത്തെ വേടന്റെ ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു. വേടനെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കും. ഒമ്പത് ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രോഗ്രാമിൽ നിന്നും ലഭിച്ച പണമാണിതെന്നാണ് വേടൻ മൊഴി നൽകിയത്. വേടനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്ന 9 പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കണിയാമ്പുഴയിലെ […]

Read More

നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം:വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര

വെള്ളിപറമ്പ്: നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ടി.കെ മാധവൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പെരുവയൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എം എ ഖയ്യൂം, മണ്ഡലം പ്രസിഡൻ്റ് ഇ.പി ഉമർ, മണ്ഡലം സെക്രട്ടറി അൻഷാദ് മണകടവ്, എക്സിക്യൂട്ടീവ് അംഗം […]

Read More